
വീട് എത്ര വൃത്തിയാക്കിയാലും നിങ്ങൾക്ക് സ്ഥിരമായി തുമ്മൽ, മൂക്കടപ്പ്, കണ്ണ് ചൊറിച്ചിൽ, ചുമ, ശ്വാസതടസം എന്നിവ ഉണ്ടാകാറുണ്ടോ?
അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് House Dust Mite Allergy (പൊടിച്ചെള്ള് അലർജി) ആയിരിക്കാം.
പൊടിചെള്ളുകൾ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മജീവികളാണ്.
ഇവ പ്രധാനമായും കിടക്ക, തലയണ, മെത്ത, കമ്പിളി, സോഫ, കാർപ്പെറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്നു.
മനുഷ്യരുടെ ത്വക്കിൽ നിന്ന് അടർന്നുപോകുന്ന കോശങ്ങളാണ് ഇവയുടെ ഭക്ഷണം.
അലർജി ഉള്ളവരിൽ ഇവയുടെ ശരീരഭാഗങ്ങളും വിസർജ്യവസ്തുക്കളുമാണ് അലർജി ലക്ഷണങ്ങൾ ഉണ്ടാക്കുന്നത്.
അതിനാൽ അടിക്കുന്നത് ഒഴിവാക്കി പകരം HEPA filter ഉള്ള vacuum cleaner ഉപയോഗിക്കുക, അല്ലെങ്കിൽ മുറി നനച്ച് തുടയ്ക്കുക
മരുന്നുകൾ മാത്രം കഴിച്ചാൽ എല്ലായ്പ്പോഴും അലർജി പൂർണമായി നിയന്ത്രിക്കാനാകില്ല.
അലർജിക്ക് കാരണമാകുന്ന വസ്തുക്കളിൽ നിന്ന് പരമാവധി അകലം പാലിക്കുന്നതാണ് ചികിത്സയുടെ ഏറ്റവും പ്രധാന ഘടകം.
ഇതിനെ Allergen Avoidance എന്ന് പറയുന്നു.
ശരിയായ രോഗനിർണയം, അലർജി പരിശോധന, ആവശ്യമായ മരുന്നുകൾ, ചില രോഗികളിൽ Allergen Immunotherapy എന്നിവയിലൂടെ ദീർഘകാല നിയന്ത്രണം സാധ്യമാണ്.
തുടർച്ചയായി തുമ്മൽ,
മൂക്കടപ്പ്, രാത്രികാല ചുമ, ശ്വാസതടസം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവഗണിക്കരുത്. ശരിയായ പരിശോധനയും ചികിത്സയും തേടുക.
ശ്വാസം സുഖമാകട്ടെ, ജീവിതം ആരോഗ്യകരമാകട്ടെ.
Leave a Reply